സ്വര്‍ണവില വീണ്ടും കൂടി

 കൊച്ചി , സ്വര്‍ണവില , അന്താരാഷ്ട്ര വിപണി
കൊച്ചി| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (12:49 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 20,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച പവന്‍വില 20,240 രൂപയായിരുന്നു വില. ബുധനാഴ്ച 80 രൂപ വര്‍ധിച്ച് 20,320 രൂപയിലെത്തി. വ്യാഴാഴ്ചയും ഈ വില തുടര്‍ന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സ് സ്വര്‍ണത്തിന് 2.09 ഡോളര്‍ കുറഞ്ഞ് 1,271.51 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :