വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 29 ജൂലൈ 2020 (13:10 IST)
സെൽടോസ് എന്ന ആദ്യ വാഹനം കോണ്ട് തന്നെ ഇന്ത്യൻ വാഹന വിപണി കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ. ഈ സെഗ്മെന്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം എന്ന നേട്ടം സെൽടോസ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. സെൽടോസിന്റെ ഇലക്ട്രിക് പതിപ്പിനായാണ് ഇപ്പോൾ വാഹന പ്രേമികൾ കാത്തിരിയ്ക്കുന്നത്. സെൽടോസ് ഇവിയുടെ നിർമ്മാനം അടുത്തമാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം തന്നെ സെൽടോസ് ഇലക്ട്രിക് എസ്യുവി വിപണിയിലെത്തിയേക്കും. ആദ്യം ചൈനീസ് വിപണിയിലാണ് വാഹനം എത്തുക. ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന DYK
ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് പ്ലാന്റിലായിരിയ്ക്കും കിയ സെൽടോസ് ഇവി നിർമിക്കുന്നത്.. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം കോനയിലെ മോട്ടോർ ആയിരിയ്ക്കും സെല്‍റ്റോസിന് നൽകുക എന്നാണ് റിപ്പോർട്ടുകൾ.
39.2 കിലോവാട്ട് ബാറ്ററി പാക്കിൽ 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന മോട്ടാറാണ് ഇത്.. ഇതിനുപുറമെ, 64 കിലോവാട്ട് ബാറ്ററി നല്‍കിയിട്ടുള്ള കോനയും വിപണിയിലുണ്ട്. 201 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഈ പതിപ്പില്‍ ഉള്ളത്. ഇതുകൂടാതെ കിയ K3 ഇവി ഇലക്ട്രിക് എഞ്ചിനും ഉപയോഗിച്ചേക്കാം. ഇന്ത്യയിൽ വാഹനം എപ്പോൾ എത്തുമെന്ന് വ്യക്തമല്ല.