വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 13 ഡിസംബര്‍ 2019 (20:49 IST)
ഹ്യൂണ്ടായിയുടെ ഉപസ്ഥാപനമായ കിയയുടെ ആദ്യ വാഹനം തന്നെ ഇന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാം സ്ഥാനം ഇപ്പോൾ സെൽടോസിനാണ്. വിപണിയിൽ എത്തി വെറും നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇത്ര വലിയ നേട്ടം സെൽറ്റോസ് സ്വന്തമാക്കിയിരിക്കുന്നത്. 40,000 സെൽടോസ് യൂണിറ്റുകളാണ് ഇതിനോടകം
കിയ നിരത്തുകളിൽ എത്തിച്ചത്.
14,005 സെൽടോസ് യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം കിയ നിരത്തുകളിൽ എത്തിച്ചത്. നിലവിൽ വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്. 9.69 ലക്ഷം രൂപയാണ്. എന്നാൽ ജനുവരിയോടെ വാഹനത്തിന്റെ വില വർധിക്കും. GTK, GTX, GTX+ എന്നിവയാണ് വാഹനത്തിന്റെ പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്.
1.4 ലിറ്റർ ടി ജിഡിഐ പെട്രോൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരിക്കും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.