കിലോയ്ക്ക് വെറും 90 രൂപ, ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (15:05 IST)
മായം കലരാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ പദ്ധതി ആരംഭിച്ചു. കിലോയ്ക്ക് 90 രൂപക്കാണ് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി കോഴി വിൽപ്പന നടത്തുക. ശസ്ത്രീയമായ രീതിയിൽ വളർത്തി രസമരുന്നുകൾ കുത്തിവക്കാത്ത കോഴിയിറച്ചിയാണ് ലൈവ് ഔട്ട്ലെ‌റ്റുകൾ വഴി വിൽക്കുക.

കോഴിയിറച്ചി 140 മുഇതൽ 150 രൂപ വരെ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധർതിയിലൂടെ ലക്ഷ്യമിടുന്നത്. കമ്പോളവില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വന്തമായി ഇറച്ചിക്കോഴികളെ വളർത്തി വിപണനം ചെയ്യുമ്പോൾ കർഷകർക്കുണ്ടാകുന്ന നഷ്ട സാധ്യതകൾ ഒഴിവക്കാം എന്നും സർക്കാർ കണക്കുകൂട്ടുന്നു.

കൃത്യമായ മലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരോ കേരളാ ചിക്കൻ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയായിരിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :