ന്യൂഡൽഹി|
aparna shaji|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (09:41 IST)
തപാൽ വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പേയ്മെന്റ്സ് ബാങ്കിന്റെ തലപ്പത്തു വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് തപാൽ വകുപ്പ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ചീഫ് ടെക്നോളജി ഓഫിസർ തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ ആളുകളെ തേടുന്നത്. വരും മാസങ്ങളിൽ ഏകദേശം 3500 തൊഴിലവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) അറിയിച്ചു.