സജിത്ത്|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (15:03 IST)
റിലയന്‍സ് ജിയോയ്ക്ക് കടിഞ്ഞാണിടാന്‍ കടത്തി ബിഎസ്എന്‍എല്‍ രംഗത്ത്. എല്ലാ നിരക്കുകളും വെട്ടിക്കുറച്ച് വിപണിയില്‍ തരംഗമായ ജിയോയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ ഈ പുതിയ സൗജന്യ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്.
4ജി വരിക്കാരെ മാത്രം ഉദ്ദേശിച്ചാണ് ജിയോ സേവനം നല്കുന്നതെങ്കില് 2ജി, 3ജി വരിക്കാര്‍ക്കു കൂടിയുള്ള സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കൂടാതെ സൗജന്യ വോയിസ് കോളുകളും കമ്പനി മുന്നോട്ടു വക്കുന്നുണ്ട്. 2017 ജനുവരി മുതല്‍ പുതിയ ഓഫര്‍ ലഭ്യമാകും.
സാധാരണ രീതിയിലുളള വോയിസ് കോളുകളായിരിക്കും ബി എസ് എന്‍ എല്‍ നല്‍കുക. കൂടാതെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രണ്ട് രൂപ മുതല്‍ നാല് രൂപവരെയുളള ഓഫറുകളും നല്കാന് ബിഎസ്എന്‍എല്‍
ഒരുങ്ങുന്നുണ്ട്. ജനുവരി മുതലാണ് ഈ ഓഫര്‍ നിലവില്‍ വരുക.