വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 21 ഡിസംബര്‍ 2020 (14:32 IST)
ജനപ്രിയ വാഹനമായ കോംപസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. വാഹനം അടുത്ത വർഷം ആദ്യം വിപണിയില്‍ എത്തിയേക്കും. കോം-പസ് ഫെയ്സ്‌ലിഫ്‌റ്റിനായി ബുക്കിങ് ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍ രാജ്യത്തെ ജിപ്പിന്റെ അരങ്ങേറ്റ മോഡലായ കോംപസ് തന്നെയാണ്. പുതുമയും ആധുനികതയും തോന്നുന്ന വിധത്തിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കോംപസ് ഫെയ്സ്‌ലിഫ്റ്റ് എത്തുക. വലിപ്പത്തിലും വ്യത്യാസം ഉണ്ടാകും.
പുതുക്കിയ ചെറിയ ഹെഡ്‌ലാമ്പുകളായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പർ എന്നിവയും മാറ്റങ്ങളിണ്ട്. പിന്നില്‍ പരിഷ്‌ക്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പും ബംബറും പ്രതീക്ഷിയ്ക്കപ്പെടുന്നു. 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഇന്റിരിയിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്‌ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്.