യമഹ ആർ 15 ന്റെ നേക്കഡ് പതിപ്പ് 'എംസ്‌ലാസ്' ഇന്ത്യൻ വിപണിയിലേക്ക്!

ജപ്പാനിലെ ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ തങ്ങളുടെ പുതിയ ബൈക്ക് എംസ്‌ലാസ് ഇന്ത്യൻ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു.

ജപ്പാന്‍, യമഹ, കാവസാക്കി japan, yamaha, kawasaki
സജിത്ത്| Last Modified ശനി, 14 മെയ് 2016 (16:07 IST)
ജപ്പാനിലെ ഇരുചക്രവാഹന നിർമ്മാതാക്കളായ തങ്ങളുടെ പുതിയ ബൈക്ക് എംസ്‌ലാസ് ഇന്ത്യൻ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ജനപ്രിയ മോഡലായ ആർ 15 ന്റെ നേക്കഡ് പതിപ്പായ എംസ്‌ലാസിന്റെ ചിത്രങ്ങൾ തായ്‌ലൻഡിൽ നടന്ന ഓട്ടോ എക്സ്പൊയിലാണ് യമഹ ആദ്യമായി പ്രദർശിപ്പിച്ചത്. ബൈക്ക് ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആർ 15 ന് കരുത്തു പകരുന്ന 149 സി സി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് എം സ്ലാസിലും ഉപയോഗിച്ചിരിക്കുന്നത്. ആറ് സ്പീ‍ഡ് ഗിയർബോക്സുള്ള വാഹനത്തിന് 17 ബിഎച്ച്പി കരുത്തും 15 എൻഎം ടോർക്കുമാണ് ഉള്ളത്.

കാവസാക്കി ഇസഡ് സീരിസിനെ ഓർമ്മിപ്പിക്കുന്ന ഹെഡ്‌ലാംപ് യൂണിറ്റാണ് വാഹനത്തിലുള്ളത്. ഡിജിറ്റല്‍ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ മനോഹരമായ ബ്ലൂ ബാക്ക് ഗ്രൗണ്ട് ലൈറ്റിലാണ്. സ്പ്ലിറ്റ് സീറ്റുകളും വൈഡ് ഹാന്‌ഡിൽ ബാറുകളും ബോഡി ഗ്രാഫിക്സ് തുടങ്ങിയവയും എംസ്‌ലാസിലുണ്ട്. 1.25 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ ഏകദേശ വിലയെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :