വരുന്നൂ...ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെ ഇസൂസു ‘ഡി മാക്സ് വി ക്രോസ്’!

ഇസൂസു മോട്ടോഴ്സിന്റെ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനം ‘ഡി മാക്സ് വി ക്രോസ്’ബുക്കിങ്ങ് ആരംഭിച്ചു

ജപ്പാന്‍, ഇസൂസു, ചെന്നൈ, ആന്ധ്ര പ്രദേശ് japan, isuzu, chennai, andrapradesh
സജിത്ത്| Last Modified ചൊവ്വ, 10 മെയ് 2016 (10:15 IST)
ഇസൂസു മോട്ടോഴ്സിന്റെ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനം ‘ഡി മാക്സ് വി ക്രോസ്’ബുക്കിങ്ങ് ആരംഭിച്ചു. വരുന്ന ജൂലൈ ആദ്യ ആഴ്ച്കയോടെ വാഹനം ഉടമകൾക്കു കൈമാറുമെന്ന് ഇസൂസു അറിയിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു ‘ഡി മാക്സ് വി ക്രോസ്’ പ്രദർശിപ്പിച്ചത്. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലെ അത്യാധുനിക ഫാക്ടറിയിലാണ് കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കായുള്ള ‘ഡി മാക്സ് വി ക്രോസ്’ നിർമിച്ചത്.

‘ഷിഫ്റ്റ് ഓൺ ഫ്ളൈ’ വ്യവസ്ഥയിൽ ഫോർ വീൽ ഡ്രൈവ് സംവിധാനമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. കൂടിയ വേഗത്തിലും വളവും തിരിവും നിറഞ്ഞ വഴിയിലുമൊക്കെ മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കാൻ ഐ ഗ്രിപ് സാങ്കേതിക വിദ്യയുടെ പിൻബലമുള്ള ഷാസി ഫ്രെയിമാണ് ‘ഡി മാക്സ് വി ക്രോസി’ന് നല്‍കിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇസൂസു പുതിയ മോഡൽ അവതരിപ്പിക്കുന്നത്. ശരീരപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്ത സീറ്റ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ സഹിതം ഇലക്ട്രോ ലൂമിനസന്റെ മീറ്റർ എന്നീ നൂതന സവിശേഷതകളും ‘ഡി മാക്സ് വി ക്രോസി’ലുണ്ട്.

കരുത്തേറിയ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയാണ് ‘ഡി മാക്സ് വി ക്രോസി’ന്റെ വരവ്.
ഇതോടൊപ്പം റഗുലർ കാബ് പിക് അപ്പായ ‘ഡി മാക്സി’ന്റെ പുതുതലമുറ മോഡലിന്റെ ബുക്കിങ്ങിനും ഇസൂസു മോട്ടോഴ്സ് ആരംഭിച്ചു. ചരക്കു നീക്കത്തിനായി രൂപകൽപ്പന ചെയ്ത ഈ ‘ഡി മാക്സ്’ വാണിജ്യ വാഹനമായും റജിസ്റ്റർ ചെയ്യാമെന്നതാണു പ്രധാനനേട്ടമായി കമ്പനി പറയുന്നത്. 12.49 ലക്ഷം രൂപയാണു ‘ഡി മാക്സ് വി ക്രോസി’നു ചെന്നൈയിലെ ഷോറൂം വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...