179 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കൂ; വീണ്ടുമൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

ചൊവ്വ, 7 നവം‌ബര്‍ 2017 (10:49 IST)

ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഐഡിയ. 179 രൂപയുടെ റീച്ചാര്‍ജ്ജ് ഓഫറാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകളോടൊപ്പം ഒരു ജിബി ഡാറ്റയും ലഭിക്കും. ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. 
 
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മൈഐഡിയ എന്ന ആപ്പ് വഴിയോ റീച്ചാര്‍ജ്ജ് ചെയ്യണം. അത്തരത്തില്‍ ചെയ്യുന്നതോടേ സൗജന്യമായി ഒരു ജിബി അധിക ഡാറ്റയും ലഭിക്കുമെന്നും കമ്പനി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
മറ്റൊരു പുതിയ ഓഫറും ഐഡിയ അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 1.5ജിബി ഡാറ്റയാണ് പ്രതി ദിനം ലഭിക്കുക. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്ക് 56 ദിവസവും 70 ദിവസവും 84 ദിവസവുമെല്ലാം വാലിഡിറ്റിയും ലഭിക്കുന്നുണ്ട്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മോദി ഇന്ത്യയെ അമ്മാനമാടുന്നു, നോട്ടുനിരോധനം വിവരക്കേട്: തോമസ് ഐസക്ക്

വാചകമടിയില്‍ അഭിരമിച്ചുകഴിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ അമ്മാനമാടുകയാണെന്ന് ...

news

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍

പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു ...

news

കാത്തിരിപ്പിനു വിരാമം; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ X4 വിപണിയിലേക്ക് !

മോട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ X4 വിപണിയിലേക്കെത്തുന്നു. സൂപ്പര്‍ ബ്ലാക്ക്, ...

news

അങ്ങിനെ ആ കത്തിക്കലും തീര്‍ന്നു; ഡിസംബര്‍ ഒന്ന് മുതല്‍ റി​ല​യ​ൻസില്‍ വോയ്‌സ് കോളുകള്‍ ഇല്ല !

ഉപയോക്താകള്‍ക്ക് വന്‍ തിരിച്ചടി നല്‍കി അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ...

Widgets Magazine