നാലുകാലിൽ നടക്കുന്ന കരുത്തൻ കാർ, ലോകത്തെ അത്ഭുതപ്പെടുത്തി ഹ്യുണ്ടായ് !

നാലുകാലിൽ നടക്കുന്ന കരുത്തൻ കാർ, ലോകത്തെ അത്ഭുതപ്പെടുത്തി ഹ്യുണ്ടായ് !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 9 ജനുവരി 2019 (15:30 IST)
റോഡിലൂടേ നാലു ചക്രത്തിൽ ഓടുന്ന കാറുകളെയാണ് നമ്മൾ നേരിട്ട് കണ്ടിട്ടുള്ളത്. നാലുകാലിൽ എഴുന്നേറ്റുനിന്ന് നടക്കുന്ന കാറുകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ അത് കമ്പ്യുട്ടർ ഗ്രാഫിസ് സിനിമകളിലാണെന്ന് മാത്രം. എന്നാൽ അത്തരം വാഹനത്തെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്.

അമേരിക്കയിലെ ലോസ് ഏഞ്ചലിസ് നടക്കാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ ഹ്യൂണ്ടായ് പ്രദർശിപ്പിക്കാനൊരുങ്ങുന്ന ഏതു പ്രതലത്തിലൂടെയും നടന്നു കയറന്ന് കരുത്തുള്ള കാറിന്റെ കൺസ‌പ്റ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏതു സാഹചര്യത്തിലും ഏത് ബുദ്ധിമുട്ടേറിയ പ്രതലത്തിലൂടെയും നടന്നുനീങ്ങാൻ വാഹനത്തിനാകും എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

എലിവേറ്റ് എന്നാണ് ഈ വാഹനത്തിന് ഹ്യൂണ്ടായ് പേരു നൽകിയിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾസ് ടെക്കനോളജിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് വാഹനം നിർമ്മിക്കുന്നത്. മോഡുലർ ഇ വി പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിസ്ഥാനം.

സാധാരണ കാറുകൾ ഒടുന്ന രീതിയിൽ എലിവേറ്റും ഓടും. ദുർഘടമായ സഹചര്യങ്ങളിൽ റോബോട്ടിക് ലെഗുകൾ ഉപയോഗിച്ച് ഓടുകയും നടക്കുകയും ചെയ്യാം. സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തെ പല രീതിയിൽ മാറ്റാൻ സാധിക്കും. പ്രകൃതി ദുരന്തങ്ങളിലും മറ്റ് അപകടങ്ങളിലും എവിടെയും എത്തിച്ചേർന്ന് രക്ഷാ പ്രവർത്തനം നടത്താൻ സാധിക്കുന്ന തരത്തിലാണ് വാഹനത്തെ നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :