Last Updated:
ചൊവ്വ, 25 ജൂണ്‍ 2019 (16:21 IST)
കുറഞ്ഞ വിലയിൽ മികച്ച ഇലക്ട്രിക് വാഹനത്തെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനായി ഹ്യുണ്ടായിയും ദക്ഷിണ കൊറിയൻ വഹന നിർമ്മാതാക്കളായ കിയയും കൈമോർക്കുന്നു. ഇലക്ട്രോണിക് വഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇരു കമ്പനികളുടെയും സാങ്കേതിക സഹായത്തോടെ ചെറു ഇലക്ക്ട്രിക് കാർ വിപണിയിലെത്തിക്കാനാണ് ലക്ഷ്യം വക്കുന്നത്.
കിയ മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹാൻ വൂ പാർക്കാണ് ഇക്കാര്യം വ്യക്താമാക്കിയത്. എന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കിയ ഇന്ത്യയിൽ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന 4 വാഹനങ്ങളുടെ കൂട്ടത്തിൽ ചെറു ഇലക്ട്രിക് കാർ ഉണ്ടാകില്ല. ഇത് പ്രത്യേക പദ്ധതിയായി തന്നെയവും നടപ്പിലാക്കുക എന്ന് വൂ വ്യക്തമാക്കി.
2019നും 2021നുമിടയിൽ കോംപാക്ട് വിഭാഗത്തിൽപ്പെടുന്ന ഇലാക്ട്രിക് വാഹനം കിയ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഇത് കിയയുടെ സ്വന്തം സങ്കേതികവിദ്യയിലുള്ളതായിരിക്കും. സെൽടോസ് എന്ന എസ് യുവിയെ വിപണിയിൽ അവതരിപ്പിച്ചാണ് ഇന്ത്യൻ വാഹന രംഗത്തേക്ക് കിയ അരങ്ങേറ്റം കുറിച്ചത്.