യാത്രാവേളയില്‍ നിങ്ങളുടെ വാഹനം ബ്രേക്ക് ഡൌണ്‍ ആയോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മാസത്തില്‍ ഒരു തവണയെങ്കിലും ബാറ്ററി പരിശോധിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

vehicle, break down വാഹനം, ബ്രേക്ക് ഡൌണ്‍
സജിത്ത്| Last Modified തിങ്കള്‍, 4 ജൂലൈ 2016 (14:35 IST)
യാത്ര ചെയ്യുന്ന വേളയില്‍ പല കാരണങ്ങള്‍ കൊണ്ട് വാഹനം വഴിയില്‍ നിന്നുപോകുന്നത് ഒരു പതിവു കാഴ്ചയാണ്. എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ ബ്രേയ്ക്ക് ഡൌണ്‍ ആകുന്നത്. ഒരു ദൂരയാത്രയ്ക്ക് പോകുന്നതിനു മുമ്പായി വാഹനത്തിന്റെ എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇതാ അത്തരത്തിലുള്ള ചില കാര്യങ്ങള്‍...

ബാറ്ററിയുടെ തകരാര്‍: സാധാരണയായി എല്ലാ വാഹനങ്ങളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ദീര്‍ഘകാലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലാണ് ഇത്തരം തകരാറുകള്‍ കണ്ടു വരുന്നത്. ഇതുമൂലം വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കുന്നതില്‍ വളരെയേറെ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും ബാറ്ററി പരിശോധിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

താക്കോല്‍ നഷ്ടപ്പെടുന്നത്: മറ്റൊരു പ്രധാന പ്രശ്നമാണ് ഇത്. എന്നാല്‍ വാഹനമോഷണം കൂടി വരുന്ന ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ താക്കോലുമായി ഒരു മൈക്രോചിപ്പ് ഘടിപ്പിക്കാന്‍ സധിക്കും. നിങ്ങളുടെ വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാഹനത്തിന്റെ ഡീലറേയോ അല്ലെങ്കില്‍ എ എ കീ അസിസ്റ്റന്റിനേയോ 0800 048 2800എന്ന നമ്പറില്‍ ബന്ധപ്പെട്ടാന്‍ പുതിയ താക്കോല്‍ നമുക്ക് ഉടന്‍ ലഭ്യമാകും.

കേടുവന്ന ടയറുകള്‍: വാഹനത്തിന്റെ കാലുകളാണ് അവയുടെ ടയറുകള്‍. എല്ലാ യാത്രകളിലും ആദ്യം പരിശോധിക്കേണ്ടതും ടയറുകളാണ്. അലൈന്മെന്റ് ചെക്കിങ്ങ് വളരെ പ്രധാനമാണ്. ഏതൊരു യാത്രയിലും ഒരു സ്റ്റെപ്പിനി ടയര്‍ കൂടെ കരുതേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ വീല്‍ നട്ടുകള്‍ ലോക്ക് ചെയ്യാനും
വേണ്ടത്ര സോള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

സ്റ്റാർട്ടർ മോട്ടോർ: എല്ലാ സമയത്തും വളരെ കൃത്യതയോടെ പരിശോധിക്കേണ്ട ഒന്നാണ് ഇത്. പ്രധാനമായി വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്ന വേളയിലാണ് ഇതു പരിശോധിക്കാറുള്ളത്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങള്‍ സര്‍വീസ് ചെയ്യാന്‍ ശ്രദ്ധിക്കണം.

ഇന്ധന പ്രശ്നങ്ങൾ: വാഹനത്തിനു അനുയോജ്യമായ ഇന്ധനം ഉപയോഗിക്കാന്‍ ശ്രമിക്കണം. സ്ഥിരമായി ഇന്ധനം നിറക്കുന്ന പമ്പില്‍ നിന്നുതന്നെ എപ്പോളും ഇന്ധനം നിറക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് വാഹനത്തിന്റെ എഞ്ചിന് വളരെ നല്ലതാണ്. പെട്രോള്‍ എഞ്ചിനില്‍ ഡീസല്‍ അടിച്ച സാഹചര്യം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ടാങ്ക് ക്ലീന്‍ ചെയ്ത് യഥാര്‍ത്ഥ ഇന്ധനം നിറക്കുക.

ക്ലച്ച് കേബിള്‍: എല്ലാ വാഹനങ്ങള്‍ക്കും പൊതുവായി കണ്ടുവരുന്ന ഒരു തകരാറാണ് ക്ലച്ച് കേബിള്‍ പൊട്ടുകയെന്നത്. ഇതിനുള്ള പ്രധാന കാരണമെന്നു പറയുന്നത് ഡ്രൈവറുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം ക്ലച്ച് ഉപയോഗിക്കുക. അല്ലാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്തതു മുതല്‍ ഓഫ് ചെയ്യുന്നത് വരെ ക്ലച്ചില്‍ നിന്നും കാലെടുക്കതെയുള്ള ഡ്രൈവിങ്ങ് ഈ കേബിള്‍ പൊട്ടുന്നതിനു കാരണമാകും.

സ്പാർക്ക് പ്ലഗുകൾ: സ്പാർക്ക് പ്ലഗുകൾ പൊട്ടുകയെന്നതാണ് സാധാരണ വാഹനങ്ങളില്‍ കണ്ടു വരാറുള്ള തകരാര്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നതാണ്.

എച്ച് ടി ലെഡ്: ഉയര്‍ന്ന വോള്‍ട്ടേജിലുള്ള സ്പാര്‍ക് പ്ലഗുകള്‍ ചേര്‍ന്നതാണ് ഇത്. ഇതിനു കേടുപാടു സംഭവിക്കുന്നത് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടിനു വഴി വയ്ക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് ആ പ്രശ്നം പരിഹരിക്കേണ്ടത് ആവശ്യമാണ്.

ഇത്തരം കേടുപാടുകാള്‍ കൂടാതെ വേറെയും ചില പ്രശ്നങ്ങള്‍ വാഹനങ്ങളില്‍ കണ്ടുവരാറുണ്ട്. അതായത് ഹെഡ്ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, മിറര്‍ എന്നിങ്ങനെ
പോകുന്നു അവ. ഏതൊരു യാത്രയ്ക്കയി നമ്മള്‍ തയ്യറെടുക്കുമ്പോഴും നമ്മുടെ വാഹനം നമ്മുടെ സന്ദത സഹചാരിയാണെന്ന നമുക്ക് അത്യാവശ്യമാണ്. നമ്മള്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ എടുക്കുന്നുവോ അതു പോലെത്തന്നെ നമ്മുടെ വാഹനത്തേയും യാത്രയ്ക്കായി സജ്ജമാക്കേണ്ടത് ആവശ്യമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ...

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍
മറ്റൊരു റെയ്ഡില്‍ 110 ഗ്രാം എംഡിഎംഎ രാസലരിയുമായി എട്ടു മലയാളികള്‍ അറസ്റ്റിലായി

ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ ...

ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനികളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ കൈവശപ്പെടുത്തിയ ...