തിരിച്ചടിയുണ്ടാകുമോ ?; ഹോണ്ട ഇന്ത്യ മൂന്ന് സൂപ്പര്‍ മോഡലുകള്‍ തിരിച്ചു വിളിക്കുന്നു

തിരിച്ചടിയുണ്ടാകുമോ ?; ഹോണ്ട ഇന്ത്യ മൂന്ന് സൂപ്പര്‍ മോഡലുകള്‍ തിരിച്ചു വിളിക്കുന്നു

 honda , honda aviator , honda activa 125 , honda grazia , honda motorcycle and scooter india ഹോണ്ട , സ്‌കൂട്ടര്‍ , സ്‌കൂട്ടറുകള്‍ , തകരാര്‍
മുംബൈ| jibin| Last Updated: തിങ്കള്‍, 2 ഏപ്രില്‍ 2018 (08:24 IST)
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കാന്‍ ഹോണ്ടയുടെ തീരുമാനം.ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ മോഡലുകള്‍ തിരിച്ചു വിളിക്കാനാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് മോഡലുകളുടെയും സസ്പെൻഷനിലെ തകരാറാണ് കമ്പനിയെ വെട്ടിലാക്കിയത്. പരാതി വ്യാപകമായതോടെ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്കൂട്ടറുകളുടെ തകരാറാണ് പരിഹരിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നിന്ന സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നത് തിരിച്ചടിയാകുമോ എന്ന ഭയം ഹോണ്ടയ്‌ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :