എയര്‍ ബാഗ് ചതിച്ചു, ഹോണ്ട 38 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

ടോക്കിയോ| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (19:19 IST)
എയര്‍ ബാഗില്‍ തകരാര്‍ ശ്രദ്ദയില്‍ പെട്ടതിനേ തുടര്‍ന്ന് ലോകവ്യാപകമായി 38 ലക്ഷം കാറുകള്‍ തിരികെ വിളിക്കാനൊരിങ്ങുന്നു. ലോകത്ത് ഇത്രയധികം കാറുകള്‍
വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് ആദ്യമാണ്. ജപ്പാനിലെ തകാറ്റ കോര്‍പറേഷന്‍ നിര്‍മ്മിച്ച എയര്‍ ബാഗ് ഇന്‍ഫ്‌ലേറ്ററുകളിലെ തകരാര്‍ മൂലമാണ് ഇത്രയും കാറുകള്‍ പിന്‍വലിക്കുന്നത്.

ഇതേ കാരണം കൊണ്ടുതന്നെ നിസാനും ടൊയോട്ടയും കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. തകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകളുടെ തകരാര്‍ മൂലം ടോയട്ടയും നിസ്സാനും 65 ദശലക്ഷം വാഹനങ്ങളാണ് പിന്‍‌വലിച്ചത്. ടക്കാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്റര്‍ കൃത്യമായി സീല്‍ ചെയ്യാത്തതിനാല്‍ ഈര്‍പ്പം കയറി കേട് പറ്റുന്നതാണ് തകരാറിന് കാരണമാകുന്നത്. ടക്കാറ്റ എയര്‍ബാഗിന്റെ തകരാര്‍ മൂലം ആറു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :