സജിത്ത്|
Last Modified വെള്ളി, 22 ജൂലൈ 2016 (10:28 IST)
ഇരുചക്രവാഹന വിപണിയില്‍ പുതിയ ചരിത്രം രചിച്ച് ഹോണ്ട ആക്ടീവ. 2016ല്‍ ആദ്യ ആറുമാസത്തെ വില്‍പ്പനയിലാണ്
ഹോണ്ട ആക്ടീവ ഒന്നാമതെത്തിയിരിക്കുന്നത്. 17 വർഷമായി ഈ സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നെയാണ് ‘ആക്ടീവ’ പിന്നിലാക്കിയത്.
ഓട്ടോമൊബൈല്‍സ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോണ്ട ആക്ടീവ ഒന്നാമതെത്തിയ വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ 13,38,015 യൂണിറ്റിന്റെ വിൽപ്പനയാണു ഹോണ്ട ‘ആക്ടീവ’ നേടിയത്; ‘സ്പ്ലെൻഡർ’ വിൽപ്പനയാവട്ടെ 12,33,725 എണ്ണത്തിലൊതുങ്ങുകയും ചെയ്തു.
സമൂഹത്തിന്റെ പരിവർത്തനമാണ് ‘ആക്ടീവ’യുടെ ജൈത്രയാത്രയിൽ പ്രതിഫലിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയ വ്യക്തമാക്കി. വിശ്വാസ്യതയുടെയും സുഖത്തിന്റെയും സൗകര്യത്തിന്റെയും സമന്വയമാണ് ‘ആക്ടീവ’യെന്നും അദ്ദേഹം അവകാശപ്പെട്ടു.