തണ്ടര്‍ബേര്‍ഡ് വിറയ്ക്കുമോ ? ക്രൂയിസർ സെഗ്മെന്റിൽ നിറഞ്ഞാടാന്‍ ഹോണ്ട റിബെല്‍ 300 !

Honda , Honda Rebel 300 , Royal Enfield , ഹോണ്ട റിബെല്‍ 300 , റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡ്
സജിത്ത്| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (15:50 IST)
ക്രൂയിസർ സെഗ്മെന്റിലെ കരുത്തനായ റോയൽ എൻഫീൽഡ് തണ്ടര്‍ബേര്‍ഡിനെ മുട്ടുകുത്തിക്കാൻ ഹോണ്ട എത്തുന്നു. റിബെല്‍ 300 എന്ന ശക്തനുമായാണ് ഹോണ്ട നിരത്തിലേക്കെത്തുന്നത്. വിപണിയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരിക്കും റിബെലിനെ ഹോണ്ട ആദ്യമായി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂർണമായും ഇന്ത്യയിൽ നിർമിച്ച റിബെൽ കുറഞ്ഞ വിലയിലായിരിക്കും വിപണിയിൽ ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹോണ്ട സി ബി ആര്‍ 300-ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് അടിസ്ഥാനമാക്കി തന്നെയാണ് ഈ ബൈക്കിന്റേയും നിർമാണം. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 27 ബിഎച്ച്പി കരുത്തും 24 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക.

ക്രൂസര്‍ ഡിസൈൻ നൽകുന്ന രീതിയിൽ ഉയര്‍ന്ന് നില്‍ക്കുന്ന ഫ്യുവല്‍ ടാങ്ക് സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്റർ, സിംഗില്‍ പോഡ് ഓള്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള ഫീച്ചറുകളും റിബെലിനെ കൂടുതൽ ആകര്‍ഷകമാക്കുന്നു. ആറ് സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ബൈക്കിന് സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.

രണ്ട് ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെ വിപണി വില പ്രതീക്ഷിക്കുന്ന റിബെലിനോട് നിരത്തിൽ ഏറ്റുമുട്ടാൻ തണ്ടർബേർഡിനെ കൂടാതെ സുസുക്കി ഇൻട്രൂഡർ, ബജാജ് അവെഞ്ചർ എന്നിവരുമുണ്ടായിരിക്കും. റിബെല്‍ 300നെ കൂടാതെ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായും വാര്‍ത്തകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ...

ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ആണെന്ന് യാത്രക്കാരന്റെ മറുപടി; നെടുമ്പാശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു
ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബാഗില്‍ ബോംബാണെന്ന് മറുപടി ...

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 ...

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍
വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ...

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ...

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി
കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ ...

Rekha Gupta: എബിവിപിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക്, ...

Rekha Gupta: എബിവിപിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക്, ആരാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മെര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ ...

Iphone 16 e : ഐഫോണിന്റെ ബജറ്റ് ഫ്രണ്ട്ലി ഫോണായ ഐഫോണ്‍ 16 ഇ ...

Iphone 16 e : ഐഫോണിന്റെ ബജറ്റ് ഫ്രണ്ട്ലി ഫോണായ ഐഫോണ്‍ 16 ഇ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു, വില 59,900 മുതല്‍
ഐഫോണ്‍ 16 സീരീസിന്റെന്റെ ആരംഭ വില 79,900 രൂപയാണ് എന്നതിനാല്‍ തന്നെ ഐഫോണ്‍ 16 സീരീസിലെ ...