ജി ഡി പിയുയെ പേരുപറഞ്ഞ് യുപിഎ, എൻഡിഎ സർക്കാരുകൾ ജനങ്ങളെ പറ്റിക്കുകയായിരുന്നോ ?

Last Updated: ചൊവ്വ, 11 ജൂണ്‍ 2019 (15:41 IST)
ഒരു സർക്കാരിന്റെ സാമ്പത്തിക ഇടപെടലുകളിൽ പ്രതിഫലനം എങ്ങനെയെന്ന് തെളിയിക്കാനായി മാത്രം ഉപയോഗിക്കുന്ന വെറും സാങ്കേതികമായ ഒരു കണക്ക് മാത്രമായി ജി ഡി പി മാറിയിരിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകൾ തെളിയിക്കുന്നത്. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്. അഥവ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം രജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ അളവു കോലായി ജനങ്ങളിലേക്ക് അവതരിപ്പിക്കുന്ന കണക്കാണിത്. ജി ഡി പി ഉയർന്നു എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നു എന്നാണ് പൊതുവെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന ചിത്രം.

ഇത്തരത്തിൽ തെറ്റായ കണക്ക് കാട്ടി രാജ്യം പുരോഗമിക്കുന്നു എന്ന് കഴിഞ്ഞ 15 വർഷത്തോളമായി മാറി മാറി വന്ന സർക്കരുക ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയായിരുന്നു എന്നാണ്
മുൻ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കിയിരിക്കുന്നത്. ഇല്ലാത്ത വളർച്ചയെ പെരുപ്പിച്ച് കാട്ടി ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കരും നേട്ടമുണ്ടാക്കി എന്ന ഗുരുതര വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ആറു വർഷത്തെ രാജ്യത്തെ സമ്പത്തിക വളർച്ച നിരക്ക് രണ്ടര ശതമാനത്തോളം പെരുപ്പിച്ചാണ് ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിലു ലോക രാഷ്ട്രങ്ങൾക്ക് മുന്നിലും അവതരിപ്പിച്ചത് എന്നാണ് മുൻ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കിയിരിക്കത്ത്.

2011- 2012നും, 2016-2017നും ഇടയിൽ രാജ്യത്തെ രജ്യത്തെ ശരാശരി പ്രതിവർഷം വളർച്ച നിരക്ക് 7 ശതമാനമാണ് എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത് വെറും 4.5 ശതമാനം മാത്രമായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇല്ലാത്ത വളർച്ച പെരുപ്പിച്ച് കാട്ടുന്നതോടെ തകരുക രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തന്നെയാകും. വളർച്ച കുറവാണെങ്കിൽ അതിന് വേണ്ട കർമ പരിപാടികൾ ചെയ്ത് സമ്പദ്‌വ്യവവസ്ഥയെ ശക്തിപ്പെടുത്തണം. എന്നാൽ ഇതൊന്നും ചെയ്യാതെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ജി ഡി പിയെ പെരുപ്പിച്ച് കാട്ടുന്നത് ദീർഘകാലാത്തേക്ക് തന്നെ രജ്യത്തീന്റെ സമ്പദ് വ്യവസ്ഥയിൽ തകർച്ച ഉണ്ടാക്കും.

സക്കാർ മാത്രമല്ല അതിനു മുൻപ് ഭരണത്തിലിരുന്ന സർക്കരും സമാനമായ രീതിയിൽ ജി ഡി പി പെരുപ്പിച്ച് കാട്ടിയിരുന്നു എന്നും അരവിന്ദ് സുഭ്രഹ്മണ്യം വ്യക്തമാക്കിയിട്ടുണ്ട് അപ്പോൾ കഴിഞ്ഞ 15 വർഷമായി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണ് എന്ന് സർക്കാരുകൾ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത് ഇതിനെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!
ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ ...

India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന്‍ പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും ...

ഇന്ത്യയില്‍ നിന്ന് പകുതി പാക്കിസ്ഥാനികള്‍ പോലും മടങ്ങിയിട്ടില്ലെന്ന് വിവരം; കേരളത്തില്‍ നിന്ന് മടങ്ങിയത് ആറുപേര്‍
537 പേര്‍ ഇന്ത്യ വിട്ടിട്ടുണ്ടെന്നാണ് ലഭിച്ച കണക്ക്.