നികുതി കൂട്ടാനൊരുങ്ങി സർക്കാർ, 50 ചതുരശ്രമീറ്ററിന് മുകളിലുള്ള എല്ലാ വീടുകൾക്കും ഇനി വസ്തു നികുതി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (20:53 IST)
സംസ്ഥാനത്ത് കെട്ടിടനികുതി വർധിപ്പിക്കാൻ തീരുമാനിച്ച് സംസ്ഥാനസർക്കാർ. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും വസ്തുനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. നേരത്തെ ഇത് 60 ചതുരശ്രമീറ്ററായിരുന്നു. വലിയ വീടുകൾ ഇനി മുതൽ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധികം നൽകേണ്ടി വരും. ഇത് കൂടാതെ വിനോദ നികുതിയുടെ വ്യാപ്തി വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനമായി.

കൊവിഡ് കാലത്ത് നൽകിയ നികുതി ഇളവ് മൂലമുള്ള നഷ്ടം നികത്തി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭാ നടപടികൾ. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം നിർമിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് 15 ശതമാനമാകും അധികനികുതി.

എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് പട്ടിക വാർഡ് അടിസ്ഥാനത്തിൽ നൽകാനും നിർദേശമുണ്ട്.നികുതി കുടിശ്ശീകകൾ വേഗത്തിൽ പിരിച്ചെടുക്കാനാണ് നടപടികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :