Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:27 IST)
ആളുകൾ ഗുരുതരമായ രീതിയിൽ അടിമപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗികാരം നൽകിയതായി. ധനമനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ഇ-സിഗരറ്റുകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, കയറ്റുമതി, പരസ്യ പ്രചരണം, ഇറക്കുമതി എന്നിവ ഉൾപ്പടെ പൂർണമായ നിരോധനമാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. ഇതോടെ ഇ-സിഗരറ്റുകൾ കയ്യിൽ സൂക്ഷിക്കുന്നത് പോലും കുറ്റകരമായി മാറും.
'പുകവലി ഒഴിവക്കുന്നതിനുള്ള ഒരു വഴിയായാണ് ഇ-സിഗരറ്റുകളെ കണക്കാകുന്നത് എങ്കിലും ഇ-സിഗരറ്റുകൾക്ക് ആളുകൾ അപകടകരമായ രീതിയിൽ അടിമപ്പെടുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇ-സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്' നിർമല സീതാരാമൻ വ്യക്തമാക്കി.
400ഓളം ബ്രാൻഡുകളിലയി 150ഓളം ഫ്ലേവറുകളിൽ രാജ്യത്ത് ഇ-സിഗരറ്റുകൾ ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. ഇവ ഇന്ത്യയിൽ നിർമ്മിക്കുന്നതല്ല. ഇ-സിഗരറ്റുകൾ നിരോധിക്കുകവഴി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 2,028 കോടിയുടെ ആഘാതം ഉണ്ടായേക്കും എന്നും ധനമന്ത്രി പറഞ്ഞു.