ഷോപ്പിംഗിന് ഇനി ഗൂഗിൾ സഹായിക്കും, ‘ഗൂഗിൾ ഷോപ്പിംഗ്‘ ഇന്ത്യയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (17:46 IST)
ഗൂഗിൾ ഇനി ഷോപ്പിംഗ് എളുപ്പത്തിലാക്കും. ഓണലൈൻ ഷോപ്പിംഗിന് സഹായിക്കുന്ന ‘ഗൂഗിൾ ഷോപ്പിംഗ്‘ എന്ന പുതിയ ഫീച്ചറിനെ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓൺലൈൻ വഴി ഉത്‌പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിൽ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചറിനെ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഉത്പന്നങ്ങളുടെ വിലയും വിവിധ ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകളും വ്യക്തമാക്കുന്ന പ്രത്യേക സംവിധാനമാണ് ഗൂഗിൾ ഷോപ്പിംഗ്. ഉപഭോക്താവിന് ആവശ്യമായ ഉത്പന്നം ഏറ്റവും ലാഭകരമായി വിവിധ വെബ്സൈറ്റുകളെ താരതമ്യം ചെയ്ത് വാങ്ങാൻ ഗൂഗിളിന്റെ ഈ ഫീച്ചർ സഹായിക്കും.

ഫ്ലിപ്കാർട്ട് ആമസോൺ എന്നീ വെബ്സൈറ്റുകൾ നൽകുന്ന ഓഫറുകൾ നേരിട്ട് ആളുകൾക്ക് മനസിലാക്കാം. മാത്രമല്ല ഓരോ ഉത്പന്നവും ഇനം തിരിച്ച് തിരയാനുള്ള സംവിധാനവും ഗൂഗിൾ ഷോപ്പിംഗിൽ ഒരുക്കിയിട്ടുണ്ട്. ചില്ലറ വിൽ‌പ്പനക്കാർക്കും പുതിയ സംവിധാനം ഏറെ ഗുണം ചെയ്യും. ഇത്പന്നങ്ങൾക്ക് പ്രത്യേകം പരസ്യം നൽകാതെ തന്നെ ഉപഭോക്താക്കളെ കണ്ടെത്താൻ ഗൂഗിൾ അവസരം നൽകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :