രേണുക വേണു|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (10:25 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞു. പവന് 34,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,335 രൂപയായി. ഒരാഴ്ചയ്ക്കിടെ 1320 രൂപയാണ് സ്വര്‍ണം പവന് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന് 600 രൂപ കുറഞ്ഞിരുന്നു. ആഗോളതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില കുറയാനാണ് സാധ്യത.