താഴത്തില്ലെടാ.., സ്വർണവില ഇന്നും ഉയർന്ന് തന്നെ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 8 മാര്‍ച്ച് 2022 (13:20 IST)
സംസ്ഥാനത്ത് ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിലയിൽ തുടരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല.

യുക്രെയ്‌ൻ പ്രതിസന്ധിയിൽ ഓഹരി വിപണികൾ ആടിയുലഞ്ഞതോടെ സ്വർണവില ഇന്നലെ കുതിച്ചുയർന്നിരുന്നു. പവന് 800 രൂപ‌യുടെ വർധനവാണ് ഇന്നലെയുണ്ടായത്. 39,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :