സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 22 ഓഗസ്റ്റ് 2024 (17:40 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 53, 440ലെത്തി. കഴിഞ്ഞദിവസം 53680 ആയിരുന്നു വില. അതേസമയം ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 6,680ലെത്തി. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നത്.
കഴിഞ്ഞദിവസം പവന് 400 രൂപയാണ് കൂടിയിരുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. 92 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.