സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു, ഈ മാസം വിലയിടിഞ്ഞത് 800 രൂപ

കൊച്ചി| VISHNU N L| Last Modified വെള്ളി, 24 ജൂലൈ 2015 (11:31 IST)
സ്വര്‍ണ പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്റെ വില. 19080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് വിലയിടിഞ്ഞത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി വിലയിടിഞ്ഞതിന്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിലും വില താഴ്ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :