ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 23 ഡിസംബര്‍ 2015 (11:08 IST)
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യ ഈ വര്‍ഷം ഇറക്കുമതി ചെയ്തത് 1,000 ടണ്‍ സ്വര്‍ണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതനമാനം അധിക ഇറക്കുമതിയാണ് ഈ വര്‍ഷമുണ്ടായത്. ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്റെ കണക്കനുസരിച്ചുള്ള വിവരമാണിത്.
കഴിഞ്ഞ വര്‍ഷം 900 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ഇറക്കുമതി കൂടാനുള്ള പ്രധാന കാരണം. ഏകദേശം 100 ടണ്‍ സ്വര്‍ണം കള്ളക്കടത്തുവഴി രാജ്യത്ത് എത്തിയിട്ടുണ്ടെന്നും കരുതുന്നു. വില കുറഞ്ഞതോടെ സ്വര്‍ണാഭരണങ്ങളുടെ വില്പനയും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്. പെട്രോളിയം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ഇറക്കുമതിചെയ്യുന്നത് സ്വര്‍ണമാണ്.