വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 26 ജൂണ്‍ 2020 (08:34 IST)
തുടർച്ചയായ 20ആം ദിവസവും
ഇന്ധന വില വർധിപ്പിച്ച് എണ്ണ കാമ്പനികൾ. പെട്രോൾ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 20 ദിവസംകൊണ്ട് ഡീസലിന് വർധിച്ചത് 10.22 രൂപയാണ് വർധിച്ചത്. പെട്രോളിന് 8.88 രൂപയും വർധിച്ചു. ഡൽഹിയിൽ ഡീസൽ വില പെട്രോളിനെ മറികടന്നു. പെട്രോൾ ലിറ്ററിന് 80.13 രൂപയും, ഡീസലിന് 80.19 രൂപയുമാണ് ഡൽഹിയിലെ വില.
തിരുവനന്തപുരത്ത് 81 രൂപ 85 പൈസായാണ് പെട്രോൾ വില, ഡീസലിന് വില 77 രൂപ 88 പൈസയായി ഉയർന്നു. ജൂൺ ഏഴുമുതലാണ് എണ്ണക്കമ്പനികൾ ദിവസേന ഇന്ധന വില വർധിപ്പിയ്ക്കാൻ തുടങ്ങിയത്. കഴിഞ്ഞ 20 ദിവസമായി തുടർച്ചയായി വില വർധിപ്പിച്ചിട്ടും വില വർധനവിൽ ഇടപെടാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. വില വർധനവിലൂടെ സംസ്ഥാനാത്തിന് ലഭിയ്ക്കുന്ന അധിക വരുമാനം നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനാവില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.