വിദേശ നിക്ഷേപം 31,000 കൊടി കവിഞ്ഞു

വിദേശ നിക്ഷേപം,ഇന്ത്യ,ഓഹരി വിപണി
കൊച്ചി| VISHNU.NL| Last Modified ചൊവ്വ, 1 ജൂലൈ 2014 (12:28 IST)
രാജ്യത്തേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്ക് തുടരുന്നു. ജൂണ്‍ മാസം അവസ്ദാന്‍ വാരം വരയുള്ള കണക്കുകള്‍ പ്രകാരം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപം 31,952 കോടി രൂപയായി കുതിച്ചെന്നാണ് കണക്കുകള്‍.

ഇന്ത്യന്‍ ഓഹരി - കടപ്പത്ര വിപണികളിലായാണ് നിക്ഷേപം കൂടുതല്‍. എന്നാല്‍ നേരിട്ടൂള്ള വിദേശ നിക്ഷേപത്തില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് പോരായ്മയാണ്.
ഓഹരി വിപണി 13,764 കോടി രൂപയും കടപ്പത്ര വിപണി 18,188 കോടി രൂപയുമാണ് കഴിഞ്ഞ വാരം സ്വന്തമാക്കിയത്.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഈവര്‍ഷം ഇതുവരെ മൊത്തം 1,23,869 കോടി രൂപയാണ് ഇന്ത്യല്‍ ഓഹരി - കടപ്പത്ര വിപണികളില്‍ നിക്ഷേപിച്ചത്. ജനുവരിയില്‍ 13,323 കോടി രൂപ അവര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചു. ഫെബ്രുവരി (12,741 കോടി രൂപ), മാര്‍ച്ച് (31,663 കോടി രൂപ), ഏപ്രില്‍ (418 കോടി രൂപ), മേയ് (33,772 കോടി രൂപ), ജൂണ്‍ (ഇതുവരെ 31,952 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിലെ നിക്ഷേപത്തിന്റെ കണക്കുകള്‍.

ജൂലായ് പത്തിന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന ബഡ്‌ജറ്റില്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടാകുമെന്നാണ് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതീക്ഷ. അതിനാല്‍, വരും സെഷനുകളിലും ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ സജീവ ഇടപെടല്‍ പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :