ലിനിയ ശ്രേണിയിലെ അതിശക്തന്‍ ഫിയറ്റ് ലിനിയ 125 എസ് ഇന്ത്യന്‍ വിപണയില്‍

ലിനിയ ശ്രേണിയിലെ ഏറ്റവും ശക്തനായ ഫിയറ്റ് ലിനിയ 125 എസ് ഇന്ത്യന്‍ വിപണയിലെത്തി.

fiat linea 125s, delhi, petrol engine, linea t get ഫിയറ്റ് ലിനിയ 125എസ്, ഡല്‍ഹി, പെട്രോള്‍ എഞ്ചിന്‍, ലിനിയ ടി ജെറ്റ്
സജിത്ത്| Last Modified ശനി, 9 ജൂലൈ 2016 (09:00 IST)
ലിനിയ ശ്രേണിയിലെ ഏറ്റവും ശക്തനായ ഫിയറ്റ് ലിനിയ 125 എസ് ഇന്ത്യന്‍ വിപണയിലെത്തി. ഈ വര്‍ഷം ആദ്യം നടന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ ഈ കാര്‍ അവതരിപ്പിച്ചിരുന്നു. 7.82 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ലിനിയ ടി ജെറ്റിലുണ്ടായിരുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ലിനിയ 125 എസിലും ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ 16 ഇഞ്ച് അലോയ് വീലുകള്‍, ഡുവല്‍ സ്‌റ്റേജ് എയര്‍ബാഗുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ലിനിയ 125 എസിനുണ്ട്.

ആംബിയന്റ് ലൈറ്റിങ് സംവിധാനവും വേഗ നിയന്ത്രണ സംവിധാനവും ലിനിയ 125 എസിന്റെ പ്രത്യേകതകളാണ്. ഇതൊടൊപ്പം നാവിഗേഷന്‍ സംവിധാനത്തോടു കൂടിയ അഞ്ച് ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്റഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരു റിയര്‍ വ്യൂ ക്യാമറയും ഇതിലുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :