പിഎഫ് അവകാശികളില്ലാത്ത 100 കോടി മുതിർന്ന പൗരന്മാരുടെ ക്ഷേമനിധിയിലേക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (17:09 IST)
പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്ചയിക്കാനും പെന്‍ഷന്‍പദ്ധതി പരിഷ്‌കരണം ചര്‍ച്ചചെയ്യാനും ഇ‌പിഎഫ് ട്രസ്റ്റിന്റെ ബോർഡ് യോഗം വെള്ളി ശനി ദിവസങ്ങളിൽ ചേരും.

ഫണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന തുകയിൽ 100 കോടി രൂപ മുതിർന്ന പൗരർക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റാനുള്ള നിർദേശവും സിബിടി പരിഗണികും. 2020-21ൽ എട്ടരശതമാനമായിരുന്നു പലിശ. വിലക്കയറ്റത്തിന്റെയും യുക്രെയ്‌ൻ യുദ്ധത്തിന്റെയും പശ്ചാത്തല‌ത്തിൽ നിരക്കിൽ നേരിയ കുറവ് വരാൻ സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :