അഭിറാം മനോഹർ|
Last Updated:
ബുധന്‍, 19 മെയ് 2021 (15:12 IST)
ലോകത്തെ രണ്ടാമത്തെ വലിയ പണക്കാരനെന്ന പദവി ടെസ്ല മേധാവി ഇലോൺ മസ്കിന് നഷ്ടമായി. എല്‍വിഎംഎം കമ്പനി ഉടമ ബെര്‍ണാല്‍ഡ് അര്‍ണോള്‍ഡാണ് മസ്കിനെ പിന്തള്ളിയത്. ആഡംബര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയാണ് എല്‍വിഎംഎം. ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്.
കഴിഞ്ഞ ദിവസങ്ങളിൽ ടെസ്ല ഓഹരികൾ 2.2 ശതമാനം ഇടിഞ്ഞതാണ് ഇലോൺ മസ്കിന് രണ്ടാം സ്ഥാനം നഷ്ടമാവാൻ ഇടയാക്കിയത്.ഈ വര്‍ഷം മാത്രം മസ്കിന്റെ സമ്പദ്യത്തില്‍ 9.1 ബില്ല്യണ്‍ ഡോളറിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബിറ്റ്കോയിൻ മൂല്യത്തിലുണ്ടായ ഇടിവും ഇലക്ട്രിക്ക് കാര്‍ രംഗത്തേക്ക് കൂടുതല്‍ പരമ്പരാഗത കാര്‍ നിര്‍മ്മാണ കമ്പനികള്‍ വരവറിയിച്ചതുമാണ് ടെസ്ലയുടെ ഓഹരി വില ഇടിയുന്നതിന് കാരണമായത്.