സജിത്ത്|
Last Modified ശനി, 25 ഫെബ്രുവരി 2017 (10:18 IST)
പിന്‍ (PIN) സംരക്ഷണവും കീപാഡുമുള്ള യുഎസ്ബി ഫ്ളാഷ് ഡ്രൈവുമായി കിങ്സ്റ്റണ്‍. 'ഡേറ്റട്രാവലര്‍ 2000' എന്നപേരിലാണ് കമ്പനി ഈ ഫ്ളാഷ് ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡേറ്റ സുരക്ഷയ്ക്ക് വന്‍ പ്രാധാന്യം നല്‍കുന്ന ഈ ഫ്ളാഷ് ഡ്രൈവ് 16ജിബി, 32 ജിബി, 64ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുക. യഥാക്രമം 10,000 രൂപ, 14,000 രൂപ, 18,000 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.
യുഎസ്ബി 3.1 ഡ്രൈവാണ് ഡേറ്റാട്രാവലര്‍ 2000. ഹാര്‍ഡ്വേര്‍ എന്‍ക്രിപ്ഷനോടൊപ്പം PIN പ്രൊട്ടക്ഷനും ഉറപ്പുനല്‍കുന്ന ഒരു സ്റ്റോറേജ് ഉപകരണമാണ് ഡേറ്റട്രാവലര്‍ 2000. പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ഡ്രൈവ് എളുപ്പത്തില്‍ ലോക്ക് ചെയ്യാന്‍ അതിലെ ആല്‍ഫന്യൂമറിക് കീപാഡ് സഹായിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തുടര്‍ച്ചയായി 10 തവണ ലോഗിന്‍ ശ്രമം പരാജയപ്പെട്ടാല്‍ ഡ്രൈവിലെ ഡേറ്റ സ്വയം നശിക്കും.
ഓട്ടോമാറ്റിക്കായി ലോക്ക് ആക്കുന്നതിനുള്ള സംവിധാനവും ഈ ഡ്രൈവിലുണ്ട്. കമ്പ്യൂട്ടര്‍ പോലെ ഏതെങ്കിലും ഉപകരണത്തില്‍ നിന്ന് ഡ്രൈവ് വേര്‍പെടുത്തിയാല്‍ ഉടന്‍ തന്നെ അത് സ്വയം ലോക്ക് ആകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫുള്‍-ഡിസ്ക് എഇഎസ് 256-ബിറ്റ് ഹാര്‍ഡ്വേര്‍ അധിഷ്ഠിത എന്‍ക്രിപ്ഷനാണ് ഈ ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍, റീടെയ്ല്‍ ഷോപ്പുകളില്‍ നിന്ന് ഡേറ്റട്രാവലര്‍ 2000 ലഭ്യമാകും.