നോട്ട് പിൻവലിക്കൽ; ഇനി പ്രശ്നങ്ങൾ ഒന്നുമില്ല, എല്ലാ നിയന്ത്രണങ്ങളും നീക്കി

ന്യൂഡൽഹി, തിങ്കള്‍, 13 മാര്‍ച്ച് 2017 (08:52 IST)

Widgets Magazine

കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കിയതായി വ്യക്തമാക്കുന്നു. ഇന്നുമുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നിയന്ത്രണങ്ങൾ ഉണ്ടാകില്ല.
 
പണം പിൻവലിക്കുന്ന കാര്യത്തിൽ നിയന്ത്രണമുണ്ടാവില്ല എന്നു വ്യക്തമാക്കിയെങ്കിലും, പണം പിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്നും ആർ ബി ഐ വ്യക്തമാക്കിയിരിക്കുകയാണ്. നാലു മാസംനീണ്ട നിയന്ത്രണങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.
 
കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ആർബിഐ കൊണ്ടുവന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി ആർ ബി ഐ ന്യൂഡൽഹി നോട്ട് Rbi Newdelhi Currency Note Issue കറൻസി Narendra Modi

Widgets Magazine

ധനകാര്യം

news

എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി ...

news

49 രൂപക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍‍; ജിയോയ്ക്ക് മുട്ടന്‍‌പണിയുമായി റിലയന്‍സ് !

ജിയോയുമായി മത്സരിക്കാന്‍ ഇനി റിലയന്‍സും. ടെലികോം യുദ്ധത്തില്‍ പങ്കാളിയാകാന്‍ അനില്‍ ...

news

ആഡംബരത്തിന്റെ ധാരാളിത്തം; മെഴ്സീഡിസ് ബെൻസ് ‘മേബാ ജി 650 ലാൻഡുലെറ്റ്സ്’ !

ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായി മെഴ്സീഡിസ് ബെൻസ്. ‘മേബാ ജി 650 ...

news

4 ജിബി റാം, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി സി 5 പ്രൊ വിപണിയിലേക്ക്

ഗ്യാലക്‌സി സി 5 പ്രൊ എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു. ...

Widgets Magazine