അഭിറാം മനോഹർ|
Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (14:20 IST)
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ആറ് ശതമാനമാണ് ഇടിഞ്ഞത്. എണ്ണവില പിടിച്ചുനിർത്തുന്നതിന് എണ്ണശേഖരത്തിന്റെ ഒരു ഭാഗം വിതരണത്തിനെത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വിലയിൽ പ്രതിഫലിച്ചത്.
ബാരലിന് 107 ഡോളർ എന്ന നിലയിലാണ് ബ്രെൻഡ് ക്രൂഡ് ഇപ്പോൾ വിനിമയം നടത്തുന്നത്. യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിന്റെ തുടക്കത്തിൽ ഇത് 140 ഡോളർ കടന്നിരുന്നു. അതേസമയം ഇന്ത്യയിൽ
പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. ഒരാഴ്‌ചക്കിടെ ആറ് രൂപ 97 പൈസയുടെ വർധനവാണ് സംസ്ഥാനത്തുണ്ടായത്. ഡീസൽ വിലയും 100 കടന്നു.