Last Modified ബുധന്‍, 15 ജൂലൈ 2015 (10:18 IST)
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ആറു വൻശക്തി രാഷ്ട്രങ്ങളുമായി നടന്ന മാരത്തൺ ചർച്ചയിൽ ധാരണയായതോടെ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി കൂടുമെന്ന വിലയിരുത്തലാണ് ക്രൂഡോയിലിന് തിരിച്ചടിയായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.10 ഡോളർ താഴ്‌ന്ന്
56.73 ഡോളറിലും ക്രൂഡ് ഓയിൽ വില ബാരലിന്
1.08 ഡോളർ ഇടിഞ്ഞ്
51.12 ഡോളറിലുമെത്തി.