അനു മുരളി|
Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (09:49 IST)
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പച്ചക്കറികൾക്ക് വില കൂട്ടി മൊത്തവിൽപ്പനക്കാർ. ഒറ്റ ദിവസം കൊണ്ട് വൻ വർധനവ് ആണ് പച്ചക്കറികൾക്ക്. പച്ചക്കറി കിറ്റുകളുടെ വില എല്ലാം തോന്നിയ രീതിയിൽ ആക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന്റെ കാരണമായി പറയുന്നത്.
വില വർധനവിൻ മുൻപിൽ നിൽക്കുന്നത് ചെറിയ് ഉള്ളിയാണ്. ഇന്നലെ അറുപതാണങ്കില്‍ ഇന്ന് 95, ഒറ്റരാത്രികൊണ്ട് കൂട്ടിയത് 35 രൂപയാണ്. തക്കാളിയുടെ അവസ്ഥയും മറിച്ചല്ല. ഇന്നലെ 20 ആയിരുന്നുവെങ്കിൽ ഇന്ന് തക്കാളിയുടെ വില 40 ആണ്. 28 രൂപയായിരുന്ന പച്ച മുളക് 45 രൂപ കൊടുക്കണം.
കാരറ്റിനും ബീന്‍സിനും പത്തു രൂപ കൂടി. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങനെ പോയാല്‍ ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം, തോന്നിയ രീതിയിൽ വില കൂട്ടരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.