കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ല​ഹ​രി​പാ​നീ​യം പുറത്തിറക്കുന്നു

കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ല​ഹ​രി​പാ​നീ​യം പുറത്തിറക്കുന്നു

 coca cola , cola , alcoholic drink , Coca-Cola , first alcoholic drink , കൊക്കക്കോള , ലഹരി , ചു ​ഹി , ജപ്പാന്‍ , കോള
ന്യു​യോ​ർ​ക്ക്| jibin| Last Updated: വ്യാഴം, 8 മാര്‍ച്ച് 2018 (10:19 IST)
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ ലഹരി പാനീയങ്ങള്‍ വിപണിയിലറക്കാന്‍ ഒരുങ്ങുന്നു. വീര്യം കുറഞ്ഞ ചു ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​പ്പ​നീ​സ് മ​ദ്യം പുറത്തിറക്കാനാണ് തീരുമാനമെന്ന് കമ്പനിയുടെ ജപ്പാനിലെ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഗാ​ർ​ഡു​നോ വ്യക്തമാക്കി.

ജാ​പ്പ​നീ​സ് പരമ്പരാഗത പാനീയമായ 'ചു ഹി'യില്‍ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി കൊക്കക്കോള ഉപയോഗിക്കുന്നത്. മൂന്നു മുതല്‍, ഒമ്പത് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങുന്ന ഈ പാനിയം ടിന്നിലാണ്
പുറത്തിറങ്ങുന്നത്.

മു​ന്തി​രി, സ്ട്രോ​ബ​റി, കി​വി, വൈ​റ്റ് പീ​ച്ച് എ​ന്നീ ഫ്ളേ​വ​റു​ക​ളി​ൽ പാ​നീ​യം നി​ർ​മി​ക്കാനാണ് കൊക്കക്കോളയുടെ തീരുമാനം.
വോ​ഡ്ക​യ്ക്കു പ​ക​ര​മാ​യി ജ​പ്പാ​നി​ൽ ഷോ​ചു ഉ​പ​യോ​ഗി​ക്കി​ക്കാ​റു​ണ്ട്. അതേസമയം പാ​നീ​യം എ​ന്നു​പു​റ​ത്തി​റ​ക്കുമെന്ന് കമ്പനി പറഞ്ഞില്ല. അതിനൊപ്പം മറ്റു മാര്‍ക്കറ്റുകളിലേക്കും പാനിയം കമ്പനി എത്തിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :