വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 3 ഡിസംബര്‍ 2019 (12:30 IST)
അങ്ങനെ മറ്റൊരു വാഹന നിർമ്മാതാക്കൾ കൂടി ഇന്ത്യൻ മണ്ണിൽ വിജയം പരീക്ഷിക്കാൻ എത്തുക്കയാണ്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണാണ് പുതുവർഷത്തിൽ ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ വാഹനത്തെ എത്തിക്കാൻ തയ്യാറെടുക്കുന്നത്. സി5 എയർക്രോസ് എന്ന എസ്‌യുവിയെയാണ്
സിട്രോൺ ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുക.
2020 സെപ്തംബറോടെ ആദ്യ വാഹനത്തെ സിട്രോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ തുടക്കത്തിൽ തന്നെ ഷോറൂമുകൾ ആരംഭിക്കാനും സിട്രോൺ തീരുമാനിച്ചിട്ടുണ്ട്.
1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. എന്നാൽ വാഹനത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.