എൻ ഡി ടി വിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്

Sumeesh| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (17:03 IST)
ഡൽഹി: എൻ ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ്. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട പരിപാടിയിൽ കമ്പനിയെ അപകീർത്തിപ്പെടുത്തിയതായി ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സെപ്തംബർ 29ന് എൻ ഡി ടിവി യുടെ വാരന്ത്യ പരിപാടിയായ ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയിൽ കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഗ്രൂപ്പ് പരാതി നൽകിയിരിക്കുന്നത്.

എൻ ഡി ടിവി സി ഇ ഒ സുപർണ സിങ്ങാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഒക്ടോബർ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും. അതേസമയം കേസിലെ ആരോപണങ്ങൾ ചാനൽ നിഷേധിച്ചു. പരാതിക്കെതിരെ നിയമപരമായി തന്നെ പോരാടും എന്നാണ് എൻ ഡി ടിവി വ്യക്തമാക്കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :