Sumeesh|
Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (16:15 IST)
മുംബൈ: ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസായ ജിഗാഫൈബറിന് ഓഗസ്റ്റ് 15 മുതൽ തുടക്കമാകും ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗ ഇന്റർനെറ്റ് സൌകര്യം ഉപഭോക്തക്കളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ജിയോയുടെ ജിഗാഫൈബർ.
രജ്യത്താകമാനം 1100 നഗരങ്ങളിലാണ്
ജിഗാഫൈബർ ലഭ്യമാകുക. കേരളത്തിൽ 288 ഇടങ്ങളിൽ ജിഗാഫൈബർ സേവനം ലഭ്യമാകും. ഇതിനായി 72 ഒപ്ടിക്കൽ ഫൈബർ കേബിൾ പോയന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. 2.5 ലക്ഷം കോടി രൂപയാണ് ഒപ്ടിക്കൽ ഫൈബർ രംഗത്തെ വികസനത്തിനായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.
സേവനം ലഭ്യമാകുന്നതിലൂടെ അതിവേഗം ഇന്റെർനെറ്റ് മുഖാന്തരം. അൾട്രാ എച്ച് ഡി ക്വാളിറ്റിയിൽ ടെലിവിഷൻ കാണുന്നതുൾപ്പടെ സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4500 രൂപ റീഫണ്ടബിൾ റീചാർജിലാണ് സേവനം ലഭ്യമാക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ. പ്രതിമാസം 100 ജി ബി ഡേറ്റയാവും ഓഫറിൽ ലഭ്യമാകുക.