സാംസങിന്റെ പുതിയ മോഡൽ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യൻ വിപണിയിൽ

Sumeesh| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:22 IST)
സാംസങ്ങിന്റെ 2018ലെ പുതിയ സമാർട്ട്ഫോൺ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 തിങ്കലാഴ്ച മുതല്‍ ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിച്ചു. ഓൺലൈൻ വ്യാ‍പാര സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ തിങ്കളാഴ്ച 12 മണി മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങി.

ഫോണിന്റെ ആദ്യ വിൽ‌പനയുടെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 400 രൂപയുടെയും സാംസങ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് 1,000യുടെയും
വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന് 17,990
രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.

256 ജിബി വരെ മൈക്രോ എസ്ഡി കർഡ് ഫോണിൽ ഉപയോഗിക്കാനാകും. സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 18:5:9 അനുപാതത്തില്‍ 6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്.

F1.9 അപേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറയാണ്. സെൽഫി ക്യാമറയായി ഫോണിന് നൽകിയിരിക്കുന്നത്. F1.7 16 മെഗാപിക്സൽ ക്യാമറയും F1.9 5 മെഗാപിക്സൽ ക്യാമറ്യും ചേർന്ന് എൽ ഇ ഡി ഫ്ലാഷ് ലൈറ്റോഡുകൂടിയ മികവാർന്ന പിൻ ക്യാമടകളും ഫോണിൽ ഒരുക്കിയിരിക്കുന്നു. 3500 mAh ആണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :