പുതിയ ഡാറ്റാ തന്ത്രവുമായി ബിഎസ്എൻഎൽ; ഏഴ് പ്ലാനുകൾ പരിഷ്‌ക്കരിച്ചു

ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (14:02 IST)

ബിഎസ്എൻഎല്ലിൽ ഓഫറുകളുടെ പെരുമഴ. ഓഫറുകൾ നൽകുന്ന കാര്യത്തിൽ മുൻപും പുറകിലല്ലായിരുന്നു. ഓഫറുകളിലൂടെ കസ്‌റ്റമേർസിനെ കൈയിലെടുക്കുന്ന തന്ത്രവുമായാണ് ഇത്തവണയും ജിയോയോട് മത്സരിക്കാൽ ബിഎസ്എൻഎൽ ഒരുങ്ങുന്നത്. കൂടുതല്‍ ഡാറ്റ ആനൂകൂല്യങ്ങള്‍ നല്‍കി ഏഴ് പ്ലാനുകള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് ബിഎസ്എന്‍എൽ‍. 100 രൂപയില്‍ താഴെയുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
 
14 രൂപ 40 രൂപ 57 രൂപ 58 രൂപ 78 രൂപ 82 രൂപ 85 രൂപ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.  40 രൂപയുടെ റീച്ചാര്‍ജില്‍ ഒരു ജിബി ഡാറ്റയുടെ എന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വാലിഡിറ്റി അഞ്ച് ദിവസമായി വർദ്ധിപ്പിച്ചു. 14 രൂപയുടെ റീച്ചാര്‍ജില്‍ മുമ്പ് 500 എംബി ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റയാക്കി ഉയര്‍ത്തി. 
 
85 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തെ വാലിഡിറ്റിയില്‍ ഇനിമുതല്‍ അഞ്ചു ജിബി ഡാറ്റ ലഭിക്കും. 57 രൂപയുടെ റീച്ചാര്‍ജില്‍ ഇനി മുതല്‍ 21 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റ ലഭിക്കും. 68 രൂപയ്ക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡാറ്റയും, 78 രൂപയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡാറ്റയും 82 രൂപയ്ക്ക് നാല് ജിബി ഡാറ്റയും ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്ലാഷ് സെയില്‍ സെപ്തംബര്‍ 12ന്

ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്ലാഷ് സെയില്‍ സെപ്റ്റംബര്‍ 12ന്. ഉച്ചക്ക് 12 മണി മുതലാണ് ഫോണിന്റെ ...

news

സാധാരണക്കാർക്കായി അൺലിമിറ്റഡ് വോയിസ്‌കോൾ ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ !

മൊബൈൽ ഫോൺ ഫോൺകോളുകൾ മാത്രം ചെയ്യാൻ ഉപയോഗിക്കുന്നവരെ ലക്ഷ്യംവച്ച് പുതിയ പ്രീ പെയ്ഡ് ...

news

വിവോയുടെ V11 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ വിവോ വി11 പ്രോയെ ഇന്ത്യൻ വിപണിയിൽ ...

news

ലിമിറ്റഡ് എഡിഷനുമായി ഡാറ്റ്സൺ റെഡി-ഗോ വിപണിയിൽ

പരിഷ്കരിച്ച ലിമിറ്റഡ് എഡിഷൻ റെഡി-ഗോയെ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിച്ചു. ...

Widgets Magazine