പുതിയ വാർഷിക പ്ലാനുമായി ബി എസ് എൻ എൽ

Last Modified ശനി, 12 ജനുവരി 2019 (14:13 IST)
ബിഎസ്‌എന്‍എല്‍ 1312 രൂപയുടെ പുതിയ വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക്‌ സൗജന്യ ലോക്കല്‍, എസ്‌ ടി ഡി കോളും അഞ്ച്‌ ജിബി ഡാറ്റയും ആയിരം എസ്‌എംഎസും ഉള്‍പ്പെട്ടതാണ്‌ 1312 ന്റെ ഓഫര്‍. അത്യാവശ്യത്തിന്‌ മാത്രം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കാണ്‌ പുതിയ ഓഫര്‍ ഗുണകരമാകുമെന്ന് ഉറപ്പാണ്.

ഒരു വര്‍ഷത്തേക്ക്‌ ഹലോ ട്യൂണും ഈ പ്ലാനില്‍ സൗജന്യമായി ലഭിക്കും. 1699, 2099 രൂപയുടെ വാര്‍ഷിക പ്ലാനുകളും ലഭ്യമാണ്‌. ഈ പ്ലാനുകളില്‍ യഥാക്രമം സൗജന്യ കോളും ദിനം പ്രതി രണ്ട്‌, നാല്‌ ജിബി ഡാറ്റയും ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :