സജിത്ത്|
Last Modified ശനി, 22 ഏപ്രില്‍ 2017 (14:11 IST)
ടെലികോം മേഖലയിലെ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ ഇതാ ജിയോയെ കടത്തിവെട്ടാന്‍ വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടുമെത്തിയിരിക്കുന്നു. ചില തകര്‍പ്പന്‍ പ്ലാനുകളുമായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 2ജി ഓഫറുകള്‍ മാത്രം നല്‍കിയിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ എല്ലാം 3ജി പ്ലാനുകളായാണ് നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്.
പുതിയ പ്ലാൻ അനുസരിച്ച് 333 രൂപ നൽകുന്നവർക്ക് ദിനംപ്രതി 3 ജിബി ഡാറ്റയാണ് ലഭിക്കുക. 90 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. അതായത് മൂന്ന് മാസത്തേക്ക് 270 ജി.ബി
ഡാറ്റ ലഭിക്കുമെന്ന് ചിരുക്കം. 339 രൂപയുടെ
രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച് 3ജിബി ഡാറ്റയും വോയിസ് കോളിങ്ങ് ആനുകൂല്യങ്ങളുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
349 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയുണ്ട്. വാലിഡിറ്റി 28 ദിവസം. ഒരു കാര്യം ശ്രദ്ധിക്കണം ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുമെങ്കിലും കേരളത്തിനുളളിലെ നമ്പറിലേക്കു മാത്രമേ അത് ലഭികയുള്ളൂ. 395 രൂപയുടെ മറ്റൊരു പ്ലാനില്‍ പ്രതിദിനം 2ജിബി ഡാറ്റ, ബി ടു ബി 3000 മിനിറ്റ് സൗജന്യ കോളുകള്‍, 1800 മിനിറ്റ് മറ്റു നെറ്റ്‌വര്‍ക്ക് കോളുകള്‍ എന്നിവയും ലഭ്യമാകും.