ബര്‍ഗറിനും പീസ്സയ്ക്കും മാത്രമല്ല, ബ്രാന്റഡ് റെസ്റ്റോറന്റിലെ എല്ലാ ഭക്ഷണങ്ങള്‍ക്കും വിലകൂടും

ഫാറ്റ് നികുതി ബ്രാന്റഡ് റസ്റ്റോറന്റിലെ എല്ലാ ഭക്ഷണങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം| priyanka| Last Modified ചൊവ്വ, 19 ജൂലൈ 2016 (10:19 IST)
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഫാറ്റ് നികുതി ബ്രാന്‍ഡഡ് റസ്റ്റോറന്റുകളില്‍ പാചകം ചെയ്ത് വില്‍ക്കുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകം. അഞ്ച് ശതമാനം വാറ്റ് നികുതിയില്‍ നിന്നും 14.5 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ബ്രാന്‍ഡഡ് റസ്റ്റോറന്റുകളിലെ ബര്‍ഗര്‍, പീസ, ടാക്കോസ്, പാസ്ത, ഡോനട്‌സ്, സാന്‍വിച്ച്, ബര്‍ഗര്‍ പാറ്റി, ബ്രെഡി ഫില്ലിംഗുകള്‍ തുടങ്ങിയവയുടെ നികുതി 14.5 ശതമാനമായി വര്‍ധിപ്പിക്കുമെന്നായിരുന്നു ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ച ധനബില്‍ പ്രകാരം ട്രേഡ് മാര്‍ക്ക് നിയമ പ്രകാരം പേര് രജിസ്റ്റര്‍ ചെയ്ത എല്ലാ റസ്റ്റോറന്റുകളിലും പാചകം ചെയ്തു വില്‍ക്കുന്ന ഭക്ഷണത്തിന്റെ നികുതി മൂന്നു മടങ്ങായി വര്‍ദ്ധിക്കും. ഇത്തരം റസ്‌റ്റോറന്റുകളിലെ നാടന്‍ ഭക്ഷണങ്ങള്‍ക്കും വില വര്‍ദ്ധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :