Bank Timings: ബാങ്ക് പ്രവർത്തി ദിനങ്ങളിൽ മാറ്റം വരുന്നു, ഇനി മുതൽ എല്ലാ ശനിയാഴ്ചയും അവധി

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മാര്‍ച്ച് 2024 (12:18 IST)
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശയയ്ക്ക് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തന്നില്‍ കരാറില്‍ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകള്‍ക്ക് അവധി.

പ്രവര്‍ത്തി ദിനം കുറയുന്നതോടെ ബാങ്ക് ജീവനക്കാരുടെ പ്രവര്‍ത്തി സമയവും ഉയരും.ഇതോടെ ജീവനക്കാര്‍ ദിവസം 45 മിനിറ്റ് അധികം ജോലിയെടുക്കേണ്ടതായി വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമാനമായിട്ടുണ്ട്. 2022 നവംബര്‍ 1 മുതല്‍ പ്രാബല്യത്തോടെ 5 വര്‍ഷത്തേക്കാണ് ശമ്പളവര്‍ധന. വര്‍ധന നടപ്പാക്കുന്നതോടെ ക്ലരിക്കല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂണ്‍,ബില്‍ കളക്ടര്‍ തുടങ്ങിയ സബോര്‍ഡിനേറ്റ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 14,500 രൂപയില്‍ നിന്നും 19,500 രൂപയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :