ആപ്പിള്‍ വളരുന്നു ഐബിഎമ്മിനൊപ്പം

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (11:10 IST)
കംപ്യൂട്ടിങ് ലോകത്തെ ഭീമന്മാരായ ഐബിഎമ്മും ആപ്പിളും കൈകോര്‍ക്കാനൊരുങ്ങുന്നു. ഇരുവരും തമ്മില്‍ കൈകൊര്‍ക്കുന്നത് നിലവില്‍ ബ്ലാക്ബെറിക്കും ഡെല്ലിനുമാകും ഭീഷണി ഉയര്‍ത്തുക.

ബിസിനസ് ലോകത്തിന് കൂടുതല്‍ കരുത്തു പകരാന്‍ കഴിയുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പികുക എന്നതാണ് ഇവരുടെ കൂടിച്ചേരലിന്റെ ലക്ഷ്യം.

ഐബിഎമ്മിന്റെ വിഖ്യാതമായ ക്ളൌഡ് കംപ്യൂട്ടിങ് സാങ്കേതിക വിദ്യ ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഇണക്കുവാന്‍ പദ്ധതിയുണ്ട്. അങ്ങനെയെങ്കില്‍ അത് വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടു വരിക. അതോടൊപ്പം ഐ ബി എമ്മിന്റെ കോര്‍പ്പറേറ്റ് ആപ്സ് ഐഫോണിലും ഐപാഡിലും ലഭ്യമാക്കുകയു ചെയ്യുമെന്ന് വിവരമുണ്ട്.

കെട്ട് തങ്ങള്‍ക്കു ഭീഷണിയല്ലെന്ന നിലപാടിലാണ് ഡെല്‍, ബ്ളാക്ക് ബറി ഒഫീഷ്യലുകള്‍. മുമ്പ് സമാനമായ ഏറ്റെടുക്കല്‍ നടന്നത് വിന്‍ഡോസും നോക്കിയയും തമ്മിലാണ്. ഇതൊടെ നോക്കിയ മൊബൈലുകള്‍ വിപണിയില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പ്പിളും ഐബി‌എമ്മും തമ്മില്‍ സഹകരണം മാത്രമേ ഉള്ളു എന്നാണ് ഒഫിഷ്യലുകള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :