Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (15:06 IST)
നിർണായക സമയത്ത് സാമ്പത്തിക സഹായവുമായി എത്തിയ സഹോദരൻ മുകേഷ് അംബാനിക്കും ഭാര്യ നിദ അംബാനികും നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി.
സ്വീഡിഷ് കമ്പനിയായ എറിക്സണ് നൽകാനുള്ള തുക അടച്ചു തീർക്കുന്നതിനാണ് മുകേഷ് അംബാനിയും നിദ അംബാനിയും 550 കോടി രൂപ അനിൽ അംബാനിക്ക് കൈമാറീയത്. തുക നൽകാൻ കോടതി അനുവദിച്ച സമയം അവസാനിക്കാനിരിക്കെയാണ് മുകേഷ് നിദ ദമ്പതികൾ അനിൽ അംബാനിക്ക് സഹായവുമായി എത്തിയത്.
‘എന്റെ സഹോദരനോടും നിദ അംബാനിയോടുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു. ആപത്കരമായ ഈ സാഹകര്യത്തിൽ എന്നെ സഹായിക്കാനെത്തിയത് നമ്മുടെ കുടുംബത്തിന്റെ കെട്ടുറപ്പിനെ തുറന്നുകാട്ടുന്നതാണ്‘ അനിൽ അംബാനി വ്യക്തമാക്കി.
ആർ കോമിന് ടെലികോം ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയിരുന്ന സ്വീഡിഷ് കമ്പനിയായ എറിക്സസണ് റിലയൻസ് കമ്മ്യൂണിക്കേഷൻ കോടികൾ നൽകാനുണ്ടായിരുന്നു. ഇതു സംബന്ധിച്ഛ് എറിക്സൺ നൽകിയ പരാതിയിൽ തുക നൽകാൻ സുപ്രീം കോടതി അർ കോമിന്
രണ്ടാഴ്ച കാലവധി നൽകുകയായിരുന്നു.
സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കുന്നതിന്റെ തലേ ദിവസം 458.77 കോടി രൂപ അടച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻ കേസ് തീർപ്പാക്കി. ഇതിനായി പണം നൽകിയത് മുകേഷ് അംബാനിയും നിദ അംബാനിയുമാണെന്ന് അനിൽ അംബാനി വ്യക്തമാക്കി. പണം നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്നെങ്കിൽ അനിൽ അംബാനി ജയിലിലാവുമായിരുന്നു.