അഭിറാം മനോഹർ|
Last Modified വെള്ളി, 1 മെയ് 2020 (11:40 IST)
ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് കൊവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഇന്ത്യയിലെന്ന് കണക്കുകൾ. രാജ്യത്ത്
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു ഇതാണ് കമ്പനികൾക്ക് വലിയ നഷ്ടത്തിനിടയാക്കിയത്.
ലോകവ്യാപകമായ വ്യാപരത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇന്ത്യയിലാണെന്നാണ്
ആമസോൺ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ബ്രിയാന്‍ ടി ഒല്‍സാവസ്‌കി പറയുന്നത്.ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണില്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കെല്ലാം അവശ്യവസ്‌തുക്കൾ മാത്രം വിൽക്കുവാനെ അനുമതി നൽകിയിരുന്നുള്ളു. ഇതിനിടയിൽ വിലക്ക് നീക്കിയെങ്കിലും സമ്മർദ്ദത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
ഈ കാലയളവിൽ കമ്പനിയുടെ ലാഭത്തിൽ 29 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.