സർവ്വസജ്ജം, ടാറ്റയുടെ പ്രീമിയം ഹാച്ച്‌ബാക്ക് ആൾട്രോസ് പുതുവർഷത്തിൽ വിപണിയിലേക്ക്

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (18:16 IST)
കാത്തിരിപ്പിനൊടുവിൽ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിനെ ടറ്റ ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണ്. ജനുവരി 22നാണ് ആൾട്രോസ് വിപണിയിലെത്തുക.വഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ മുൻകൂറായി അടച്ച് ഡീലർഷിപ്പുകൾ വഴിയും ടാറ്റയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാം. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്‌ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് അൾട്രോസിന് രൂപം നൽകിയിരിക്കുന്നത്. സ്റ്റൈലും അത്യാധുനിക സൗകര്യങ്ങളും വാഹനത്തിൽ ലയിപ്പിച്ച് ചേർത്തിരികുന്നു.

വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബംബർ‍, വലിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തിന് സ്പോട്ടീവ് ലുക്ക് നൽകുന്ന പ്രധാന ഘടകങ്ങൾ. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലേക്ക് വന്നാൽ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസ്കുലർ രൂപം നൽകുന്നുണ്ട്. 3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയഋലെ എടുത്തുപറയേണ്ട സവിഷേഷതകളാണ്.

വാഹനത്തില്‍ ഇക്കോ, സിറ്റി എന്നീ ഡ്രൈവിങ്ങ് മോഡുകളും ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നീ സംവിധാനങ്ങൾ വാഹനത്തിലെ യാത്ര സുരക്ഷിതമാക്കും. XE, XM, XT, XZ, XZ (O) എന്നിങ്ങനെയാണ് ആൾട്രോസിന്റെ വകഭേതങ്ങൾ. 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് വാഹനം വിപണിയിലെത്തുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാണ് വാഹനം ലഭ്യമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ
നടപ്പ് സാമ്പത്തികവര്‍ഷം 1.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ പി എഫ് ഒ ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്
സഹ തടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ...

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ ...

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. സംഭവത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ...

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട ...

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം

കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിന് വെയില്‍സ് ...

കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിന് വെയില്‍സ് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം
ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്